Post Category
റോഡ് പ്രവര്‍ത്തികള്‍ക്ക് അനുമതി നല്‍കി
കുറുവ ഗ്രാമ പഞ്ചായത്തിലെ മക്കരപ്പറമ്പ ഹോമിയോ ഡിസ്‌പെന്‍സറി അമ്പലപ്പാടി റോഡ് റീടാറിങിന് 10 ലക്ഷം രൂപയും മക്കരപറമ്പ് - കുറുവ റോഡ് റീടാറിങിന് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു.
മൊറയൂര്‍ ഗ്രാമ പഞ്ചായത്തിലെ അതിയാരത്ത് - പാറക്കാട് റോഡ് റീടാറിങിന് നാല് ലക്ഷം രൂപയും മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തിലെ ചോലക്കുളം - എടയാറ്റൂര്‍ - പാണ്ടിക്കാട് റോഡ് റീടാറിങിന് നാല് ലക്ഷം രൂപയും മൂര്‍ക്കനാട് ഗ്രാമ പഞ്ചായത്തിലെ പടിഞ്ഞാറെ കുളമ്പ് - പിത്തിനിപ്പാറ റോഡ് റീടാറിങിന് നാല് ലക്ഷം രൂപയും അനുവദിച്ചു. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പ്രവര്‍ത്തികള്‍ക്ക് തുക അനുവദിച്ചത്.
date
- Log in to post comments