ലഹരി മോചന ചികിത്സാ കേന്ദ്രം ം മാര്‍ച്ച് ഒന്നിന് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും
സംസ്ഥാന എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ വിമുക്തി മിഷന് ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ആരംഭിച്ച ജില്ലാ ലഹരി മോചന ചികിത്സാ കേന്ദ്രം മാര്‍ച്ച് ഒന്നിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ രാവിലെ 9.30ന് നടക്കുന്ന ചടങ്ങില്‍ പി. വി. അന്‍വര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിശിഷ്ടാതിഥികളാവും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍, എക്സൈസ് കമ്മീഷണര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ലഹരിയ്ക്കടിപ്പെട്ട് ശാരീരികമായും മാനസികമായും അവശത അനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ലഹരിവിമോചന കേന്ദ്രം നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ആരംഭിച്ചിരിക്കുന്നത്.
- Log in to post comments