അന്തര്‍ ദേശീയ വനിതാ ദിനാചരണവും സ്ത്രീ ശാക്തീകരണസെമിനാറും
അന്തര്‍ ദേശീയ വനിതാദിനാചരണത്തിന്റെ ഭാഗമായിമലപ്പുറംഗവ. കോളജ്, ഗവ. വനിതാകോളജ് എന്‍.എസ്.എസ് യൂനിറ്റും, വിമന്‍സ് സെല്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന്(മാര്‍ച്ച് എട്ട്) രാവിലെ 9.30 ന് മലപ്പുറംഗവ. കോളേജില്‍ ' പെണ്‍കുട്ടികളുടെ രക്തദാന ക്യാംപ് സംഘടിപ്പിക്കുന്നു .
പെരിന്തല്‍മണ്ണ ഗവ. ജില്ലാആശുപത്രിയിലെ ബ്ലഡ് ബാങ്കുമായിസഹകരിച്ച് നടത്തുന്ന രക്തദാന ക്യാമ്പ് ജില്ലാ പോലീസ് മേധാവി പ്രതീഷ്കുമാര്ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് ജില്ലാഹോമിയോപ്പതിയുടെസഹകരണത്തോടെ മുണ്ടുപറമ്പ് ഗവ. ജില്ലാഹോമിയോ ആശുപത്രി പരിസരത്ത് നിന്നാരംഭിക്കുന്ന ' പെണ് ചുവടുകള്‍ ' സ്ത്രീ ശാക്തീകരണ റാലി ഹോമിയോ ഡി.എം.ഒഡോ .ഷീബ ബീഗം ഫ്ളാഗ്ഓഫ് ചെയ്യും. തുടര്‍ന്ന് നടക്കുന്ന സെമിനാറില്സ്ത്രീ ശാക്തീകരണം , പെണ്‍കുട്ടികളും മാനസിക സംഘര്‍ഷങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ ഡോ. സീമ. പി , കൊച്ചു ത്രേസ്വ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
- Log in to post comments