Post Category
നോര്‍ക്ക പുനരധിവാസ പദ്ധതി : സംരഭകത്വ പരിശീലനം
നോര്‍ക്ക പുനരധിവാസ പദ്ധതിയായ നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്‌സ് പദ്ധതി പരിചയപ്പെടുത്തുന്നതിനായി ജില്ലയില്‍ സംരഭകത്വ പരിശീലനം സംഘടിപ്പിക്കും. മാര്‍ച്ച് 14 ന് മലപ്പുറം - കോട്ടക്കുന്ന് ബാങ്ക് ഹാളിലാണ് പരിശീലനം. പദ്ധതിയിന്‍ കീഴില്‍ പേരു രജിസ്റ്റര്‍ ചെയ്ത അപേക്ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയന്‍ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, സിന്‍ഡിക്കേറ്റ് ബാങ്ക്, കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് , കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പട്ടിക ജാതി -പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍, കേരള സംസ്ഥാന പ്രവാസി ക്ഷേമ വികസന സഹകരണസംഘം (മലപ്പുറം) എന്നിവ മുഖാന്തിരം വായ്പ അനുവദിക്കും.
date
- Log in to post comments