Skip to main content

ലോട്ടറിവില്‍പ്പനക്കാര്‍ക്ക് തണലേകാന്‍ ബീച്ച് അംബ്രല്ല വിതരണംചെയ്തു

വെയിലേറ്റ് ബുദ്ധിമുട്ടാതെ ലോട്ടറിവില്‍ക്കാന്‍  ലോട്ടറിഏജന്റു മാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ബീച്ച് അംബ്രല്ല വിതരണംചെയ്തു. സംസ്ഥാനസര്‍ക്കാറിന്റെ ആയിരം ദിനാഘോഷ പരിപാടികളുടെ ഭാഗമായിസംസ്ഥാനഭാഗ്യക്കുറി ഏജന്റ് ആന്‍ഡ് സെല്ലേഴ്‌സ്‌വെല്‍ഫെയര്‍ ഫണ്ട്‌ബോര്‍ഡ്, ക്ഷേമനിധി അംഗങ്ങള്‍ക്കുള്ളബീച്ച് അംബ്രല്ല ജില്ലാതല വിതരണോദ്ഘാടനമാണ്  മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.ബാവ നിര്‍വ്വഹിച്ചത്.
സംസ്ഥാന ഭാഗ്യക്കുറിക്ഷേമനിധി ബോര്‍ഡാണ് ബീച്ച് അംബ്രല്ല പദ്ധതി നടപ്പാക്കുന്നത്. എല്ലാലോട്ടറിഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും സംസ്ഥാന ഭാഗ്യക്കുറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ്‌വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ്, ഭാഗ്യക്കുറിക്ഷേമനിധി  എന്നിവയില്‍ നിന്നാണ് ആനുകൂല്യം നല്‍കുന്നത്.
തിരൂര്‍ സിവില്‍സ്റ്റേഷന്‍ പരിസരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറിക്ഷേമ നിധി ബോഡംഗം പി.എം.ജമാല്‍ അധ്യക്ഷതവഹിച്ചു.എസ്.കെ പ്രവീണ്‍, വി.ചന്ദ്രശേഖരന്‍, കെ.ടിസെയ്ദ്, ഷണ്‍മുഖന്‍, എന്‍.വി രാജേഷ്, കെ.പ്രഭാകരന്‍, കാടാമ്പുഴ മോഹനന്‍, എസ്.അനില്‍കുമാര്‍,ഖാദര്‍തിരൂര്‍,വി.പി രാധാകൃഷ്ണന്‍ എന്നിവര്‍സംസാരിച്ചു.

 

date