Skip to main content

ലോക്‌സഭ തെരഞ്ഞെടുപ്പ്; ജില്ലയില്‍ ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: ജില്ലാ കലക്ടര്‍

 

 

ജില്ലയില്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നോഡല്‍ ഓഫീസര്‍, എ ആര്‍ ഒ മാര്‍, എം സി സി ടീം, നിരീക്ഷണ വിഭാഗം തുടങ്ങി എല്ലാ മേഖലകളിലും ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.  തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കലക്‌ട്രേറ്റില്‍ വിളിച്ചു ചേര്‍ത്ത മാധ്യമ പ്രവര്‍ത്തകരുടെ യോഗത്തില്‍ അറിയിച്ചു.  അഞ്ച് എ ആര്‍ ഒമാര്‍ക്ക് കീഴില്‍ തെരഞ്ഞെടുപ്പ് സ്്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. ഇതിനു പുറമേ കലക്ട്രേറ്റ് കേന്ദ്രമാക്കി നോഡല്‍ ഓഫീസറായ  എ ഡി എമ്മിനുകീഴിലും പ്രത്യേക സക്വാഡിനെ ക്രമീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതിയുള്ളവര്‍ക്ക് അതതു എ ആര്‍ ഒ മാര്‍ക്കോ എ ഡി എമ്മിനു നേരിട്ടോ പരാതി നല്‍കാം. പൊതുജനങ്ങള്‍ക്കും തെരഞ്ഞെടുപ്പ് സംബന്ധിച്ച പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ ടോള്‍ഫ്രീ നമ്പരായ 1950 എന്ന നമ്പരിലൊ സി -വിജില്‍  എന്ന മൊബൈല്‍ ആപ്പ് മുഖേനയോ തെരഞ്ഞെടുപ്പ് വിഭാഗവുമായി ബന്ധപ്പെട്ട് പരിഹാരം കണ്ടെത്താം. പരാതി സംബന്ധിച്ച് നൂറുമിനിറ്റിനുള്ളില്‍ പരിഹാരം നല്‍കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇടുക്കി പാര്‍ലമെന്റ്് മണ്ഡലത്തില്‍ ആകെ 1305 പോളിംഗ് ബൂത്തുകളാണ് ഉള്ളത്.  ഇടമലക്കുടിയില്‍ മൂന്ന് ബൂത്തുകളാണ് ഉള്ളത്. ഇടമലകുടിയിലേക്കു മാത്രമായി പ്രത്യേക സെക്ട്രല്‍ ഓഫീസറെ നിയമിക്കും. 7600 ഓളം ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് ഉണ്ടായിരിക്കുക. ആദ്യഘട്ടമായി ഓരോ പോളിംഗ് സ്റ്റേഷന്‍ പരിധികളിലും വി വി പാറ്റ് മെഷീന്‍ പരിചയപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള ഘട്ടങ്ങളിലും പൊതുജനങ്ങള്‍ക്ക് വി വി പാറ്റ് മെഷീന്‍ പരിചയപ്പെടുത്തുന്നതിനായി താലൂക്കൂ തലങ്ങളിലും മാതൃകകള്‍ ഒരുക്കും. പൂര്‍ണമായും ഹരിതപെരുമാറ്റചട്ടം പാലിച്ചാണ് ഇക്കുറി തെരഞ്ഞെടുപ്പ് നടത്തുക. ഇരട്ടവോട്ടുകള്‍ തടയുന്നത് സംബന്ധിച്ച് തേനി കളക്ടറുമായി സംസാരിക്കുമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

date