Skip to main content

ബസേലിയേസ് കോളേജില്‍ സ്വീപ് കാമ്പയിന്‍ നടത്തി

 

   ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ ബോധവത്കരണ പരിപാടി (സ്വീപ്) യുടെ ഭാഗമായി  കോട്ടയം ബസേലിയേസ് കോളേജില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ പരിചയപ്പെടുത്തലും വോട്ടിംഗ് പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗവും നാഷണല്‍ സര്‍വ്വീസ് സ്‌കീമും സംയുക്തമായി നടത്തിയ പരിപാടിയില്‍ മുന്നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

 

 വോട്ടിംഗ് മെഷീന്‍, വിവി പാറ്റ് എന്നിവ സംബന്ധിച്ചും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് സംശയ നിവാരണത്തിനും അവസമൊരുക്കി. തിരഞ്ഞെടുപ്പ് വിഭാഗം ട്രെയിനര്‍ രാജേഷ് ആര്‍. നായര്‍, നാഷണല്‍ സര്‍വീസ് സ്‌കീം കോളേജ് യൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ പ്രൊഫ. സാനി എന്നിവര്‍ നേതൃത്വം നല്‍കി.

date