Skip to main content

ജലസ്രോതസ്സുകള്‍ സംരക്ഷിക്കാന്‍ യൂത്ത് ക്ലബുകള്‍ക്ക് ധനസഹായം 

 

     ജലസ്രോതസുകള്‍ സംരക്ഷിച്ച് കുടിവെള്ളത്തിനും കൃഷിക്കും ഉപയോഗ്യമാക്കുന്ന യൂത്ത് ക്ലബുകള്‍ക്ക് നെഹ്റു യുവകേന്ദ്ര ധനസഹായം നല്‍കുന്നു. കുളങ്ങളും, കിണറുകളും വൃത്തിയാക്കി ഉപയോഗ യോഗ്യമാക്കുന്നതിനും നദി, തോട്, മറ്റ് ജലാശയങ്ങളില്‍ തടയണ കെട്ടി ജലനിരപ്പ് ഉയര്‍ത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സഹായം ലഭിക്കും. ശ്രമദാന പ്രവര്‍ത്തനങ്ങള്‍ക്കാണ് ധനസഹായം നല്‍കുക.  കൂടുതല്‍ വിവരങ്ങള്‍  ജില്ലാ പഞ്ചായത്ത് റോഡിലുള്ള നെഹ്റു യുവകേന്ദ്ര ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0491 2505024, 9447632362
 

date