Skip to main content

ലൈഫ് മിഷനില്‍ ഒഴിവ്

 

പ്രളയാനന്തര കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ശാക്തീകരിക്കുന്നതിനായി  ഫെസിലിറ്റേഷന്‍ ഹബ്ബുകള്‍ തുടങ്ങുന്നതിനോടനുബന്ധിച്ച് എന്‍ജിനീയര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ബി.ടെക്കും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് അടിസ്ഥാന യോഗ്യത. കരാര്‍ അടിസ്ഥാനത്തില്‍ ആറു മാസത്തേക്കാണ് നിയമനം. താല്‍പര്യമുള്ളവര്‍ മാര്‍ച്ച് എട്ടിന് രാവിലെ 10.30ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തെ ദാരിദ്ര്യ ലഘൂകരണ വിഭാഗം കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈഫ് മിഷന്‍ ഓഫീസില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി (ഒരു സെറ്റ്) എത്തണമെന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു. അപേക്ഷകര്‍ കൂടുന്നപക്ഷം സ്ക്രീനിങ് ടെസ്റ്റ് നടത്തുന്നതാണ്. 

date