Post Category
വനിതാ ദിനം ആചരിക്കും
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, പാലക്കാട് താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ട് ഉച്ചയ്ക്ക് രണ്ടിന് അയ്യപുരം ഗവ. എല്‍.പി സ്കൂളില്‍ ലോക വനിതാ ദിനം ആചരിക്കും. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ എം.തുഷാര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. നഗരസഭാ കൗണ്‍സിലര്‍ കെ. ദിവ്യ അധ്യക്ഷയാവുന്ന യോഗത്തില്‍ വിശ്വാസ് സെക്രട്ടറി അഡ്വ. പി. പ്രേംനാഥ് മുഖ്യപ്രഭാഷണം നടത്തും. അഡ്വ.ആര്‍.ദേവികൃപ, ഡോ. പി.സി ഏലിയാമ്മ, പി.വി പാര്‍വതി, ഭാരതി ഹരിദാസ്, പി.ടി.എ പ്രസിഡന്‍റ് സി.വിജയ, പി.എല്‍.വി.മാരായ സി.പ്രമീള, പി.വി സുമതി സംസാരിക്കും.
date
- Log in to post comments