Skip to main content

സുവര്‍ണ കന്യക: സ്ത്രീ ശാക്തീകരണ കലാപരിപാടികള്‍ സംഘടിപ്പിച്ചു

 

കേന്ദ്ര ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോയുടെ സ്ത്രീ ശാക്തീകരണ കലാപരിപാടിയായ 'സുവര്‍ണ കന്യക' എലവഞ്ചേരി കരിങ്കുളം തുഞ്ചത്തെഴുത്തച്ഛന്‍ കോളേജില്‍ കെ. ബാബു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. രാമകൃഷ്ണന്‍ അധ്യക്ഷനായ പരിപാടിയില്‍  എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് സുധാ രവീന്ദ്രന്‍, പാലക്കാട് ഫീല്‍ഡ് പബ്ലിസിറ്റി ഓഫിസര്‍ എം. സ്മിതി,  പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശിവരാമന്‍, പ്രിന്‍സിപ്പല്‍ പി. സിദ്ധാര്‍ത്ഥന്‍, ഗംഗോത്രി ട്രസ്റ്റ് സെക്രട്ടറി ഡോ. പി.യു. രാമാനന്ദന്‍, ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍, സി. സായ്നാഥ് സംസാരിച്ചു. സ്ത്രീ ശാക്തീകരണം സംബന്ധിച്ച് കേന്ദ്ര സംഗീത-നാടക വിഭാഗം അവതരിപ്പിക്കുന്ന കലാപരിപാടികളാണ് സുവര്‍ണ കന്യകയുടെ ഭാഗമായി അരങ്ങേറിയത്. തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ്, എലവഞ്ചേരി ഡി.എം.യു.പി. സ്ക്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികളും നടന്നു. 

date