Post Category
യോഗ്യതാ പരീക്ഷ: രേഖകൾ ഹാജരാക്കണം
പരീക്ഷാഭവൻ മെയ് 16 മുതൽ 23 വരെ നടത്തുന്ന എൽ.പി/യു.പി. അറബിക്/ഉറുദു/സംസ്‌കൃതം ഭാഷാദ്ധ്യാപക യോഗ്യതാപരീക്ഷയ്ക്ക് ലഭിച്ച അപേക്ഷകളിൽ അപാകത കണ്ടെത്തിയിട്ടുള്ളവരുടെ ലിസ്റ്റ് പരീക്ഷാഭവന്റെ www.keralapareekshabhvan.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തി. അപാകതകൾ പരിഹരിക്കാനാവശ്യമായ രേഖകൾ പരീക്ഷാകേന്ദ്രം മുഖേന ഏപ്രിൽ 10 വൈകിട്ട് അഞ്ചിനു മുമ്പായി പരീക്ഷാഭവനിൽ ലഭ്യമാക്കണമെന്ന് പരീക്ഷാസെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 956/19
date
- Log in to post comments