Skip to main content

സ്ത്രീരോഗ വിഭാഗം  ഒ.പി പ്രവര്‍ത്തനം ആരംഭിച്ചു

കാസര്‍കോട്  ഗവര്‍മെന്റ്  ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീരോഗ വിഭാഗം ഒ.പിയും മര്‍മ്മരോഗ ഒ.പിയും പ്രവര്‍ത്തനം ആരംഭിച്ചു. മര്‍മ്മരോഗ ഒ.പിയില്‍ നടുവേദന, മുട്ട് വേദന, കഴുത്ത് വേദന, വെരിക്കോസ് വെയിന്‍ തുടങ്ങിയവയ്ക്ക് എല്ലാ ദിവസവും രാവിലെ ഒന്‍പതു മുതല്‍ ഉച്ചയക്ക് രണ്ടുവരെ ചികിത്സ ലഭ്യമാണ്.സ്ത്രീസംബന്ധമായ എല്ലാ ശാരീരിക പ്രശ്‌നങ്ങള്‍ക്കും സ്ത്രീരോഗ ഒപിയില്‍ ശനിയാഴ്ച ഒഴികെ എല്ലാ ദിവസവും  രാവിലെ ഒന്‍പതു മുതല്‍ ഉച്ചയക്ക്  രണ്ടുവരെയും ചികിത്സ ലഭ്യമാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്-94473 43608 (സ്ത്രീ രോഗ വിഭാഗം),99463 07403 (മര്‍മ്മ രോഗ വിഭാഗം) 

date