Post Category
പോളിംഗ് സാക്ഷരതയുമായി സാക്ഷരതാമിഷന്‍
ജില്ലാ ഭരണകൂടത്തിന്റെയും സാക്ഷരതാമിഷന്റെയും ആഭിമുഖ്യത്തില്‍ പോളിംഗ് സാക്ഷരതാപരിപാടി സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റ സ്വീപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാപഞ്ചായത്തിനു മുന്‍പില്‍ പത്താം തരം ഹയര്‍ സെക്കന്ററി തുല്യതാ പഠിതാക്കള്‍ വോട്ട് പ്രതിജ്ഞ എടുത്തു. സ്വീപ്പ് നോഡല്‍ ഓഫീസറും സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുമായ വി.മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍, ജില്ലാ സാക്ഷരതാസമിതി അംഗം കെ.വി രാഘവന്‍മാസ്റ്റര്‍, ജില്ലാ സാക്ഷരത കോഡിനേറ്റര്‍ ഷാജൂ ജോണ്‍ എന്നിവര്‍ സംസാരിച്ചു.ഞായറാഴ്ച ജില്ലയിലെ എല്ലാ പഠന കേന്ദ്രങ്ങളിലും വോട്ട് പ്രതിജ്ഞ എടുക്കും.
date
- Log in to post comments