വാദ്ധ്യാര്ചള്ളയിലെ കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണം തുടങ്ങി
കുടിവെള്ളക്ഷാമം രൂക്ഷമായ വാളയാര്‍ വാദ്ധ്യാര്‍ചള്ള മുട്ടന്ന ആദിവാസി ഗ്രാമത്തിലെ മലയടിവാരത്തായി താമസിക്കുന്ന ഏതാനും കുടുംബങ്ങള്‍ക്ക് കഴിഞ്ഞദിവസം മുതല്‍ നേരിട്ട് ടാങ്കര്‍ലോറിയില്‍ കുടിവെള്ള വിതരണം ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. രൂക്ഷമായ വരള്‍ച്ചയെത്തുടര്‍ന്ന് പുതുശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പുതുശ്ശേരി സെന്‍ട്രല്‍ വില്ലേജ് വാളയാറിലും മറ്റ് അതിര്‍ത്തി പ്രദേശങ്ങളിലും ഒന്നിടവിട്ട ദിവസങ്ങളില്‍ ടാങ്കര്‍ ലോറിയില്‍ കുടിവെള്ളവിതരണം നടത്തുന്നുണ്ടെങ്കിലും എത്തിപ്പെടാനുള്ള ബുദ്ധിമുട്ട് മൂലം മലയടിവാരത്തെ ഏതാനും കുടുംബങ്ങള്‍ക്ക് കുടിവെള്ള വിതരണം സാധ്യമായിരുന്നില്ല. വാദ്ധ്യാര്‍ചള്ള പ്രദേശങ്ങളില്‍ വെള്ളം ശേഖരിച്ച് വെയ്ക്കാനുള്ള സൗകര്യങ്ങള്‍ ഇല്ലെന്ന് ഗ്രാമവാസികള്‍ അധികൃതരെ അറിയിച്ചതിനെത്തുടര്‍ന്ന് പ്രദേശത്ത് കിയോസ്ക് ടാങ്ക് സ്ഥാപിച്ച് വെള്ളം ശേഖരിച്ച് വെയ്ക്കുന്നതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.
- Log in to post comments