Post Category
പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന് ചുമതലയേറ്റു
ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തിലെ പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന് എസ്.ഗണേഷ് ചുമതലയേറ്റു. തമിഴ്നാട് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ്.
ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു, ജില്ലാ പോലീസ് മേധാവി ജെയിംസ് ജോസഫ് എന്നിവര്‍ ചേര്‍ന്ന് കളക്ടറേറ്റില്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിലയിരുത്തി. അസി.റിട്ടേണിംഗ് ഓഫീസര്‍മാര്‍, നോഡല്‍ ഓഫീസര്‍മാര്‍ എന്നിവരുടെ യോഗത്തില്‍ ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം അവലോകനം ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ചുകൊണ്ടാണ് നടത്തിയിട്ടുള്ളതെന്ന് പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകന് എസ്.ഗണേഷ് വ്യക്തമാക്കി.
date
- Log in to post comments