കണ്ണൂര്‍ അറിയിപ്പുകള്
വൈദ്യുതി മുടങ്ങും
ധര്‍മ്മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ അഞ്ചാംപീടിക, ചിത്ര തീയറ്റര്‍, പാളിയത്ത് വളപ്പ്, കൂളിച്ചാല്‍, മൊറാഴ സെന്റര്‍, വേണി വയല്‍, കുഞ്ഞരയാല്‍, കോരന് പീടിക, ജെംസ് സ്കൂള്‍, വെള്ളിക്കീല്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വാണിവിലാസം, ജ്യോതി പീടിക, പുതിയ കോട്ടം, പുളുക്കോപാലം, സ്പ്രിംഗ് ഫീല്‍ഡ് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാടായി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചൂട്ടാട്, ചൂട്ടാട് പാര്‍ക്ക്, മഞ്ച റോഡ്, കിലാര്‍ പള്ളി, മാവ, ക്രഷര്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാരോത്തുംചാല്, ഹിറ സ്റ്റോര്‍, കാഞ്ഞിരോട് ബസാര്‍, മുണ്ടേരി ഹൈസ്കൂള്‍, കാഞ്ഞിരോട് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ 12 മണി വരെയും വാണിയംചാല്‍, പുന്നക്കാംമൂല, കൊങ്കണാംകോട് ഭാഗങ്ങളില്‍ 12 മുതല്‍ വൈകിട്ട് രണ്ട് മണി വരെയും വൈദ്യുതി മുടങ്ങും.
കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ നോര്‍ത്ത് മലബാര്‍ പ്രിന്റേഴ്സ്, കിഴക്കേകര ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ നാളെ(ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ 10 മണി വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ വിളയാങ്കോട്, ശിവക്ഷേത്ര പരിസരം, ബ്രിക്സ് റോഡ്, കൊളപ്രം, ഇന്‍ഡസ്ട്രിയല്‍ പരിസരം, കാവ്യ ബോര്‍ഡ് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പാലോട്ട് വയല്‍, മയിലാടത്തടം, ഇ എസ് ഐ, തെരു, ടൈഗര്‍മുക്ക്, വന്‍കുളത്ത് വയല്‍ ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കതിരൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ശ്രേയസ്, പുല്ല്യോട്, ചുണ്ടങ്ങാപ്പൊയില്‍, പഞ്ചാരമുക്ക് ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് മണി വരെ വൈദ്യുതി മുടങ്ങും.
മട്ടന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കല്ലൂര്‍, കീച്ചേരി, പയ്യപ്പറമ്പ്, ആണിക്കരി, ചാല അമ്പലം ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ 7.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ ചേപ്പായികോട്ടം, പേരൂല്‍ ഹെല്‍ത്ത് സെന്റര്‍, കടേക്കര, നടുവിലെകുനി, പേരൂല്‍ സ്കൂള്‍, പേരൂല്‍ ടവര്‍, പുല്ലൂപ്പാറ ഖാദി ഭാഗങ്ങളില്‍ നാളെ(ഏപ്രില്‍ 11) രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
സൂര്യതാപ മുന്നറിയിപ്പ് തുടരുന്നു
ജില്ലയില്‍ താപനില ശരാശരിയില്‍ നിന്നും രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 12 വരെ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിര്‍ദ്ദേശം നല്കി.
പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിക്കണം
ലോക്സഭ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങളുടെയും ടാക്സി വാഹനങ്ങളുടെയും ഡ്രൈവര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി പോസ്റ്റല്‍ ബാലറ്റ്, ഡ്യൂട്ടി സര്‍ട്ടിഫിക്കറ്റ് എന്നിവക്കുള്ള അപേക്ഷ ഏപ്രില്‍19ന് മുമ്പ് അതത് എ ആര് ഒ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
പിഴ പലിശ ഇളവ് ലഭിക്കും
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ സി ബി സി (കണ്‍സോര്‍ഷ്യം ബാങ്ക് ക്രെഡിറ്റ്) സ്കീം പ്രകാരം വായ്പയെടുത്ത് കുടിശ്ശിക വരുത്തിയവര്‍ക്ക് ഇളവോടുകൂടി കുടിശ്ശിക അടക്കാവുന്നതാണ്. ഏപ്രില്‍ 16 നകം ലോണും പലിശയും അടച്ചു തീര്‍ക്കുന്നവര്‍ക്ക് പിഴ പലിശ ഇളവ് അനുവദിക്കുന്നതാണെന്ന് ജില്ലാ ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് പ്രൊജക്ട് മാനേജര്‍ അറിയിച്ചു.
വാഹന രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തീകരിക്കണം
മോട്ടോര്‍ വാഹന വകുപ്പിന്റെ കിഴിലുള്ള എല്ലാ ആര് ടി/സബ് ആര് ടി ഓഫീസിലും സാരഥി സോഫ്റ്റ്വെയറിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ഉപയോഗിക്കുന്ന സ്മാര്‍ട്ട് മൂവ് സോഫ്റ്റ്വെയറിന്റെ ഉപയോഗവും പ്രവര്‍ത്തനവും മെയ് ഒന്നു മുതല്‍ പൂര്‍ണ്ണമായും വാഹന്‍ സാരഥിയിലേക്ക് മാറ്റും.
നിലവിലുള്ള സംവിധാനം മുഖേന ലേണേഴ്സ് ലൈസന്‍സ് എടുത്ത് ഡ്രൈവിംഗ് ടെസ്റ്റിന് ഹാജരാകാതിരുന്നവരും വാഹനങ്ങള്‍ താല്‍ക്കാലിക രജിസ്ട്രേഷന് ചെയ്ത് സ്ഥിര രജിസ്ട്രേഷന് ഹാജരാകാതിരിക്കുന്ന അപേക്ഷകരും ഏപ്രില്‍ 20 ന് മുമ്പ് അതത് ഓഫീസില്‍ എത്തി നടപടികള്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. അതിനുശേഷം വരുന്ന അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
- Log in to post comments