Skip to main content

പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം ഇന്ന് ആരംഭിക്കും  

ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇന്ന് (ഏപ്രില്‍ 11) ആരംഭിക്കും. ഒന്‍പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 7476 പേരെയാണ് പോളിംഗ് ജോലികള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. പാലാ സെന്‍റ്തോമസ് കോളേജ്, പാലാ സെന്‍റ് തോമസ് ബി.എഡ് കോളേജ്, വൈക്കം സത്യാഗ്രഹ മെമ്മോറിയല്‍ ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മാന്നാനം കെ. ഇ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, കോട്ടയം ബേക്കര്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ചങ്ങനാശേരി എസ്.എച്ച്. ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, കാഞ്ഞിരപ്പള്ളി സെന്‍റ് ഡോമിനിക്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്നിവടങ്ങളില്‍ വച്ച്  ഏപ്രില്‍ 11, 12, 13, 16 തീയതികളില്‍ വിവിധ ബാച്ചുകളിലായാണ് പരിശീലനം.

date