Post Category
കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കാം
ജില്ലാ വ്യവസായ കേന്ദ്രം മുഖേന വായ്പ എടുത്തിട്ടുളള വ്യവസായ സംരംഭകര്‍ക്ക് വായ്പയുടെ മാര്‍ജിന്‍ മണി കുടിശ്ശിക ഒറ്റത്തവണയായി അടച്ച് പിഴപലിശയില്‍ നിന്നും ഒഴിവാകാം. 2019 ഫെബ്രുവരി 20 മുതല്‍ ഏപ്രില്‍ 30 വരെയുളള കാലയളവിലെ കുടിശ്ശിക അടയ്ക്കുന്നവര്‍ക്ക് മാര്‍ജിന്‍ മണിയുടെ സാധാരണ പലിശയില്‍ 50 ശതമാനം ഇളവ് അനുവദിക്കുമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ 0481 2573259 എന്ന നമ്പരില്‍ ലഭിക്കും.
date
- Log in to post comments