Post Category
സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി
ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ സെക്ടറല്‍ ഓഫീസര്‍മാര്‍ക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ തിരൂര്‍ റവന്യൂ സബ് വകുപ്പിനു കീഴിലുള്ള സെക്ടറല്‍ ഓഫീസര്‍മാര്‍ പങ്കെടുത്തു. രണ്ട് സെക്ഷനുകളിലായി നടന്ന പരിശീലനത്തില്‍ വോട്ടിങ് സാമഗ്രികളായ വി.വി.പാറ്റ് ഇ.വി.എം തുടങ്ങിയവയുടെ ഉപയോഗത്തെ കുറിച്ചും തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ നിര്‍വഹിക്കേണ്ട ചുമതലകളും വിവരിച്ചു. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ എം.കെ അനില്‍ കുമാര്‍ സംസാരിച്ചു. ജൂനിയര്‍ സൂപ്രണ്ടുമാരായ അന്‍സു ബാബു, അബ്ദുള്‍ നാസര്‍ എന്നിവര്‍ ക്ലാസെടുത്തു.
date
- Log in to post comments