ഗ്രീന്‍ ഇലക്ഷന് ക്ളീന്‍ ഇലക്ഷന് ക്യാമ്പയിന് തുടക്കമായി
കോഴിക്കോട് ജില്ലാ ഭരണകൂടം, ഹരിത കേരളം മിഷന്, ശുചിത്വ മിഷന് എന്നിവയുടെ നേതൃത്വത്തില്‍ പരിസ്ഥിതി സൗഹൃദ ഇലക്ഷന് ക്യാമ്പയിന്റെ ഭാഗമായി ഗ്രീന്‍ ഇലക്ഷന് ക്ളീന്‍ ഇലക്ഷന് സ്റ്റിക്കറുകള്‍ ബസുകളില്‍ പതിപ്പിച്ചുളള പ്രചരണ പരിപാടി നടത്തി. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ ഹരിതകേരളം മിഷന് കോര്‍ഡിനേറ്റര്‍ പി. പ്രകാശ്, ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ സി. കബനി എന്നിവര്‍ ചേര്‍ന്ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിര്‍വഹിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പ് 2019 നോടനുബന്ധിച്ച് ഹരിത കേരളം മിഷന് പുറത്തിറക്കിയ ഹരിത,ചട്ട പാലനം സംശയങ്ങളും മറുപടികളും എന്ന കൈപ്പുസ്തകവും വിതരണം ചെയ്തു.
പരിസ്ഥിതിക്ക് ദോഷമായ ഫ്ളക്സ്, പ്ളാസ്റ്റിക് എന്നിവ ഒഴിവാക്കി പരിസ്ഥിതി സൗഹൃദ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് മാത്രം പ്രചരണം നടത്താനും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ ക്യാമ്പയിന് സംഘടിപ്പിച്ചിട്ടുളളത്. ഹരിത സഹായസ്ഥാപനങ്ങളായ വേങ്ങേരി നിറവ്, ഓയിസ്ക, സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്, റാം ബയോളജിക്കല്‍സ്, ഗ്രാമ നിര്‍മാണ സമിതി, കോഴിക്കോട് കോര്പ്പറേഷന് ഹരിത കര്‍മസേന അംഗങ്ങള്‍, ഐ ടി ഐ കോളേജ് വിദ്യാര്‍ഥികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിത കേരളം മിഷന്റെയും ശുചിത്വ മിഷന്റെയും ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പങ്കെടുത്തു.
- Log in to post comments