Post Category
ചെലവ് കണക്ക് പരിശോധന 16, 17 തീയതികളില്‍
ലോകസഭ തെരഞ്ഞെടുപ്പ് 2019 മായി ബന്ധപ്പെട്ട് കോഴിക്കോട് ലോകസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ ഏപ്രില്‍ 9 മുതല്‍ 14 വരെയുള്ള തെരഞ്ഞെടുപ്പ് ചെലവ് കണക്കുകളുടെ പരിശോധന 16 ന് വൈകീട്ട് മൂന്ന് മണിക്കും വടകര ലോകസഭ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളുടെ 10 മുതല്‍ 15 വരെയുള്ള കണക്ക് പരിശോധന 17 ന് രാവിലെ 10 മണിക്കും നടത്തും. ചെലവ് നിരീക്ഷണ വിഭാഗം ഒബ്‌സര്‍വര്‍മാരുടെ മേല്‍ നോട്ടത്തില്‍ കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് പരിശോധന നടത്തുക. സ്ഥാനാര്‍ത്ഥികള്‍, സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം എത്തണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments