Skip to main content

ദേവികുളം മണ്ഡലത്തില്‍ ഇന്ന് (16.04) മുതല്‍ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ  സജ്ജീകരണം ആരംഭിക്കും

 

 

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ദേവികുളം നിയോജക മണ്ഡലത്തിലെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സജ്ജീകരണവും മുദ്ര വെക്കലും ഇന്ന് മുതല്‍ ആരംഭിക്കും. മൂന്നാര്‍ ഗവണ്മെന്റ് വി എച് എസ് സ്‌കൂളില്‍ രാവിലെ 8 മണി മുതലാണ് കമ്മീഷനിങ് ആരംഭിക്കുന്നത്. 

  ദേവികുളം ഇ.ആര്‍.ഒ യുടെയും തഹസില്‍ദാറുടെയും നേതൃത്വത്തിലാണ്  ക്രമീകരണങ്ങള്‍ നടത്തുന്നത്. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ക്രമീകരണങ്ങള്‍ ഏപ്രില്‍ 18നു അവസാനിക്കും.

date