Post Category
'ചിറകുള്ള ചിത്രങ്ങള്‍' ഏകാംഗ ചിത്രപ്രദര്‍ശനം
കേരള ലളിതകലാ അക്കാദമി കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ സുനിത തൃപ്പാണിക്കരയുടെ 'ചിറകുള്ള ചിത്രങ്ങള്‍' ഏകാംഗ ചിത്രപ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 20 രാവിലെ 11 ന് ആരംഭിക്കുന്ന ചിത്രപ്രദര്‍ശനം പ്രശസ്ത ചിത്രകാരി കബിത മുഖോപാദ്ധ്യായ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി വിശിഷ്ടാതിഥിയായിരിക്കും
മനുഷ്യന്‍ ആന്തരികമായും ശാരീരികമായും സാമൂഹികമായും പാരിസ്ഥിതികമായും അനുഭവിക്കുന്ന പരിമിതികളില്‍ നിന്ന് അതിജീവിച്ച് സ്വസ്ഥമായി ആസ്വാദന പരിതസ്ഥിതി അന്വേഷിക്കുന്ന നിറങ്ങളും വരകളും ഭാവങ്ങളും ആണ് തന്റെ കാന്‍വാസുകളില്‍ നിറയുന്നതെന്ന് ചിത്രകാരി പറയുന്നു. അക്രിലിക്, ഓയില്‍, മിക്‌സഡ് മീഡിയ തുടങ്ങിയ മാധ്യമങ്ങളിലുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിത്രപ്രദര്‍ശനം ഏപ്രില്‍ 27ന് സമാപിക്കും.
date
- Log in to post comments