ബൂത്തിലെ സർവാധികാരി പ്രിസൈഡിങ്ങ് ഓഫീസർ
പ്രിസൈഡിങ് ഓഫീസറാണ് പോളിങ് സ്റ്റേഷന്റെ മുഴുവൻ ചുമതലക്കാരൻ. വോട്ടിങ്ങ് യന്ത്രം കൃത്യമായി സ്ഥാപിക്കുക, മോക്ക് പോൾ നടത്തുക, യന്ത്രം വോട്ടിങ്ങിനായി സ്വിച്ച് ഓൺ ചെയ്യുക, പോളിങ് ആരംഭിക്കുന്നതായി അറിയിക്കുക, മോക്ക് പോളിന് അംഗീകാരം നൽകുക, തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങൾ പാലിക്കുക, യന്ത്രം പരിശോധിക്കുക, പോളിങ്ങ് യന്ത്രം തകരാറിലായാൽ ഉടൻ ഉചിത തീരുമാനം കൈക്കൊള്ളുക, ടെൻഡർ വോട്ട് ചെയ്യിക്കുക, രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ബൂത്തിൽ അനാവശ്യമായി പ്രവേശിക്കുന്നത് നിയന്ത്രിക്കുക, കൃത്യമായി വോട്ടിങ്ങ് യന്ത്രം പരിശോധിക്കുക എന്നിവയാണ് പ്രിസൈഡിങ് ഓഫീസറുടെ പൊതുചുമതലകൾ.
പോളിങ് അവസാനിപ്പിക്കൽ
വോട്ടിങ് അവസാനിപ്പിക്കുന്നത് പ്രിസൈഡിങ് ഓഫീസറാണ്. വോട്ടിങ്ങ് സമയം അവസാനിപ്പിക്കുമ്പോൾ നിരയിൽ അവശേഷിക്കുന്നയാളുകൾക്ക് ടോക്കൺ നൽകും. അവർക്ക് വോട്ടുചെയ്യാം. ശേഷം വരുന്നവർക്ക് വോട്ട് രേഖപ്പെടുത്താനാകില്ല. വോട്ടിങ്ങിനുള്ള സമയം അവസാനിക്കുന്നതോടെ പോളിങ്ങ് സ്റ്റേഷന്റെ ഗേറ്റ് പോലീസ് അടയ്ക്കും. പോളിങ്ങ് അവസാനിച്ച ശേഷം പ്രിസൈഡിങ്ങ് ഓഫീസർ യന്ത്രത്തിൽ ക്ലോസ് ബട്ടൺ അമർത്തുന്നതോടെ പോളിങ്ങ് അവസാനിക്കും.
- Log in to post comments