പോളിംഗ് സാമഗ്രികളുടെ വിതരണം എട്ട് മണി മുതല്‍
പതിനേഴാമത് ലോക്സഭ തെരഞ്ഞെടുപ്പിന് ജില്ല ഒരുങ്ങി. വിവിധ ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം ഏപ്രില്‍ 22 രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും. അതത് നിയമസഭാ മണ്ഡലങ്ങളിലെ വിതരണ കേന്ദ്രത്തില്‍ സജ്ജീകരിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകളില്‍ ശക്തമായ പോലീസ് കാവലിലാണ് വോട്ടിംഗ് യന്ത്രങ്ങളുള്‍പ്പെടെയുള്ള പോളിംഗ് സാമഗ്രികള്‍ സൂക്ഷിച്ചിരിക്കുന്നത്. ബന്ധപ്പെട്ട എ ആര് ഒമാര്‍ വിതരണത്തിന് നേതൃത്വം നല്‍കും.
നേരത്തെ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലിയുടെ നേതൃത്വത്തില്‍ ഓരോ മണ്ഡലത്തിലേക്കുമുള്ള വോട്ടിംഗ് യന്ത്രങ്ങളും വിവിപാറ്റുകളും നിശ്ചയിച്ച് നല്‍കിയിരുന്നു. ജില്ലയിലെ 1,857 പോളിംഗ് സ്റ്റേഷനുകളിലേക്കായി 2,231 വീതം ബാലറ്റ് യൂണിറ്റുകളും കണ്ട്രോള് യൂണിറ്റുകളും വിവിപാറ്റ് മെഷീനുകളുമാണ് അനുവദിച്ചിട്ടുള്ളത്. പയ്യന്നൂര്‍- 216, കല്യാശ്ശേരി-203, തളിപ്പറമ്പ്- 233, ഇരിക്കൂര്‍- 221, അഴീക്കോട്- 185, കണ്ണൂര്‍- 179, ധര്‍മടം- 197, തലശ്ശേരി- 198, കൂത്തുപറമ്പ്- 206, മട്ടന്നൂര്‍-203, പേരാവൂര്‍-190 എന്നിങ്ങനെ 2,231 വീതം ഇവിഎമ്മുകളും വിവിപാറ്റുകളുമാണ് നിയമസഭ നിയോജക മണ്ഡലങ്ങളിലേക്ക് വിതരണം ചെയ്തത്.
പയ്യന്നൂര്‍ - എകെഎഎസ്ജിവിഎച്ച്എസ്എസ് പയ്യന്നൂര്‍, കല്യാശ്ശേരി- ഗവ. ഗേള്‍സ് എച്ച്എസ്എസ് മാടായി, തളിപ്പറമ്പ്-സര് സയ്യിദ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ തളിപ്പറമ്പ്, ഇരിക്കൂര്‍- ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്, അഴീക്കോട്- കൃഷ്ണമേനോന് വനിതാ കോളേജ് പള്ളിക്കുന്ന്, കണ്ണൂര്‍- മുനിസിപ്പല്‍ എച്ച്എസ്എസ് കണ്ണൂര്‍, ധര്‍മ്മടം- എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസ് തോട്ടട, മട്ടന്നൂര്‍- മട്ടന്നൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, പേരാവൂര്‍- സെന്റ് ജോസഫ് ഹൈസ്കൂള്‍ തുണ്ടിയില്‍, തലശ്ശേരി- ഗവ.ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം, കൂത്തുപറമ്പ്-ഗവ.ബ്രണ്ണന്‍ കോളേജ് ധര്‍മ്മടം എന്നിങ്ങനെയാണ് മണ്ഡലത്തിലെ വിതരണ കേന്ദ്രങ്ങള്‍.
- Log in to post comments