ഇരു ലോക്സഭാ മണ്ഡലങ്ങളിലുമായി 25,85,151 വോട്ടര്‍മാര്‍
ജില്ലയില്‍ ഇരു ലോക്സഭാ മണ്ഡലങ്ങളിലുമായി 25, 85,151 വോട്ടര്‍മാര്‍. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 13,20,680 വോട്ടര്‍മാരും ആലത്തൂരില്‍ 12, 64, 471 വോട്ടര്‍മാരുമാണുള്ളത്. പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ, പാലക്കാട് എന്നീ ഏഴു നിയോജകമണ്ഡലങ്ങളാണ് പാലക്കാട് ലോക്സഭാ മണ്ഡലത്തിന് കീഴിലുള്ളത്. പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ 6,45,012 പുരുഷ വോട്ടര്‍മാരും 6,75,663 സ്ത്രീ വോട്ടര്‍മാരും അഞ്ച് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരാണുള്ളത്.
തരൂര്‍, ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, ചേലക്കര, കുന്നംക്കുളം, വടക്കാഞ്ചേരി എന്നീ ഏഴു നിയോജകമണ്ഡലങ്ങളാണ് ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിന്റെ പരിധിയില്‍ വരുന്നത്. ഇതില്‍ 6,18,629 പുരുഷ വോട്ടര്‍മാരും 6,45,838 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ് ജെന്‍ഡര്‍ വോട്ടര്‍മാരും മറ്റുള്ള വിഭാഗത്തില്‍ ഒരു വോട്ടറുമാണുള്ളത്.
പൊന്നാന്നി ലോക്സഭാ മണ്ഡലത്തില്‍ കീഴില്‍ വരുന്ന തൃത്താല നിയോജക മണ്ഡലത്തില്‍ ആകെ 183448 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 89,654 പുരുഷന്മാരും 93,793 സ്ത്രീകളും ഉള്‍പ്പെടുന്നു.
- Log in to post comments