Skip to main content

ഇടുക്കി ലോക്‌സഭ മണ്ഡലത്തില്‍ 12,03,258 വോട്ടര്‍മാര്‍ 3 ട്രാന്‍സ് ജെന്ററും

 

ഇടുക്കി ലോക്‌സഭമണ്ഡലത്തില്‍  12,03,258 പേരാണ് 23ന് സമ്മതിദാനവകാശം വിനയോഗിക്കുക. ഇതില്‍ 59,88,91 പുരുഷന്‍മാരും 60,43,64 സ്ത്രീകളും 3 ട്രാന്‍സ്‌ജെന്ററും ഉള്‍പ്പെടുന്നു. മൂവാറ്റുപുഴ നിയമസഭ മണ്ഡലത്തില്‍ 89,480 പുരുഷ വോട്ടര്‍മാരും 90,250 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്‌ജെന്റര്‍ വോട്ടറും ഉള്‍പ്പടെ 17,97,31 വോട്ടര്‍മാരും,കോതമംഗലത്ത് 80,998 പുരുഷന്‍മാരും 80,826  സ്ത്രീകളും ഉള്‍പ്പെടെ 16,18,24 വോട്ടര്‍മാരും ഉടുമ്പന്‍ചോലയില്‍ 80,022 പുരുഷന്‍മാരും 80,978 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്ററും ഉള്‍പ്പെടെ 16,1001 വോട്ടര്‍മാരും ദേവികുളത്ത് 83,682 പുരുഷന്‍മാരും 85,133 സ്ത്രീകളും ഒരു ട്രാന്‍സ്‌ജെന്റും ഉള്‍പ്പെടെ  16,88,16 വോട്ടര്‍മാരും തൊടുപുഴയില്‍ 91,531 പുരുഷന്‍മാരും 92,340 സ്ത്രീകളും ഉള്‍പ്പെടെ 18,38,71 വോട്ടര്‍മാരും ഇടുക്കിയില്‍ 89,918 പുരുഷന്‍മാരും 91,294 സ്ത്രീകളും ഉള്‍പ്പെടെ 18,12,12 വോട്ടര്‍മാരും പീരുമേട് 82,451 പുരുഷവോട്ടര്‍മാരും 84,352 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 16,68,03 വോട്ടര്‍മാരുമാണ് ഉള്ളത്.ശാരിരിക വിഷമതകള്‍ ഉള്ള 3,655 വോട്ടര്‍മാരാണ് ഇടുക്കി ലോക്‌സഭ മണ്ഡലത്തിലുള്ളത്. ഇവരെ ബൂത്തുകളില്‍ എത്തിക്കുന്നതിനായി പ്രത്യേക വാഹന സൗകര്യം ഒരുക്കുന്നതിന് അഡീഷണല്‍ തഹസില്‍മാരെ ചുമതലപ്പെടുത്തിയിട്ടുള്ളതായി ജില്ലാ കലക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു. 

1,473  വോട്ടര്‍മാരുള്ള മൂവാറ്റുപുഴ കാക്കുച്ചിറ പഞ്ചായത്ത് ഡേകെയര്‍ സെന്റര്‍ പോളിംഗ് സ്റ്റഷനിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്. 28 വോട്ടര്‍മാരുള്ള കുമളി പച്ചക്കാനം പഞ്ചായത്ത് അംഗന്‍വാടി പോളിംഗ്‌സ്റ്റേഷനിലാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത്. 1,305 പോളിംഗ്‌സ്‌റ്റേഷനുകളാണ് ജില്ലയില്‍ ആകെ ഉള്ളത്.  ഇതില്‍ 60 പ്രശ്‌നബാധിത ബാധിത ബൂത്തുകളും 5 അതീവ പ്രശ്‌നബാധിത ബൂത്തുകളും കണക്കാക്കിയിട്ടുണ്ട്.   6 മാതൃകാ പോളിംഗ് സ്‌റ്റേഷനുകളും കട്ടപ്പന,തൊടുപുഴ മുനിസിപ്പാലിറ്റികളിലായി 5 വീതം വുമണ്‍ ഒണ്‍ലി പോളിംഗ് സ്‌റ്റേഷനുകളും സജ്ജീകരിച്ചിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ അക്ഷയ കേന്ദ്രങ്ങള്‍ മുഖേന വെബ്കാസ്റ്റിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെ 4,724 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്.

date