Post Category
ഉദ്യാഗസ്ഥരുടെ യോഗം ചേര്‍ന്നു
ലോക്സഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട ഒരുക്കങ്ങള്‍ വിലയിരുത്തി കലക്ട്രേറ്റില്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്നു. ജില്ലാകലക്ടറുടെ അധ്യക്ഷയില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ അവലോകനം ചെയ്തു. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും വോട്ടെടുപ്പ് കഴിയുന്നതുവരെ ഉദ്യോഗസ്ഥര്‍ അവരവരുട ഉത്തരവാദിത്തം കൃത്യമായി നിര്‍വ്വഹിക്കണമെന്നും ജില്ലാകളക്ടര്‍ യോഗത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് നിരീക്ഷകരായ ഗരിമ ഗുപ്ത, മാന്‍സിംഗ്, എ ഡി എം അനില്‍ ഉമ്മന്‍, സബ്കളകടര്‍ ഡോ.രേണുരാജ്, ആര്‍ഡിഒ എം പി വിനോദ്, ഇലക്ഷന് ഡെപ്യൂട്ടി കളകടര്‍ ജോസ് ജോര്‍ജ്, തിരഞ്ഞെടുപ്പ് ചുമതലയുള്ള മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
date
- Log in to post comments