Post Category
1000 ഗാർഹിക തൊഴിലാളികളെ നോർക്ക് റൂട്ട്സ് മുഖേന തിരഞ്ഞെടുക്കുന്നു
കുവൈറ്റിലെ അർദ്ധ സർക്കാർ റിക്രൂട്ട്മെന്റ് കമ്പനിയായ അൽദുര കമ്പനിയിലേക്ക് മുപ്പതിനും അമ്പതിനും മധ്യേ പ്രായമുള്ള 1000 വനിത ഗാർഹിക തൊഴിലാളികളെ നോർക്ക റൂട്ട്സ് മുഖാന്തരം തിരഞ്ഞെടുക്കുന്നു. ശമ്പളം 110 കെ.ഡി (ഏകദേശം 25,000 രൂപ) . തിരഞ്ഞടുക്കപ്പെടുന്നവർക്ക് വീസ, വിമാന ടിക്കറ്റ് , താമസം, ഭക്ഷണം, എന്നിവ ഉൾപ്പെടെ നോർക്ക റിക്രൂട്ട്മെന്റും തികച്ചും സൗജന്യമാണ്. താത്പര്യമുള്ളവർ norkadsw@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, 2 ഫുൾ സൈസ് ഫോട്ടോ എന്നിവ അയക്കണം. കൂടുതൽ വിവരങ്ങൾ 1800-425-3939 (ടോൾ ഫ്രീ) -ൽ ലഭിക്കും.
പി.എൻ.എക്സ്. 1178/19
date
- Log in to post comments