Skip to main content

തെരഞ്ഞെടുപ്പ്- കുടുംബശ്രീക്ക് 1.21 ലക്ഷം രൂപ വിറ്റുവരവ്

ലോകസഭ തെരഞ്ഞെടുപ്പില്‍ പോളിങ് ദിവസം ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും തുണയായി കുടുംബശ്രീ പ്രവര്‍ത്തകര്‍. തെരഞ്ഞെടുപ്പിന്റെ തലേ ദിവസവും തെരഞ്ഞെടുപ്പ് ദിവസവും പോളിങ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍മാര്‍ക്കും മിതമായ നിരക്കില്‍ ഭക്ഷണമൊരുക്കിയാണ് കുടുംബശ്രീ പ്രവര്‍ത്തകര്‍ തുണയായത്. ജില്ലയിലെ ഏഴ് കുടുംബശ്രീ വിതരണ കേന്ദ്രങ്ങളിലൂടെ  മെച്ചപ്പെട്ട ഭക്ഷണം വിതരണം ചെയ്തത് വഴി  കുടുംബശ്രീക്ക് ലഭിച്ചത് 1,20,250 രൂപയുടെ വിറ്റുവരവാണ്.  
നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി, തിരൂര്‍, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, പൊന്നാനി എന്നീ പ്രദേശങ്ങളിലെ ഏഴ് കുടുംബശ്രീ വിതരണ കേന്ദ്രങ്ങളിലൂടെയാണ് ഭക്ഷണം വിതരണം ചെയ്തത്. തെരഞ്ഞെടുപ്പിന്  തലേന്ന്  ഉദ്യോഗസ്ഥര്‍ക്ക് വിതരണ കേന്ദ്രങ്ങളില്‍ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം എന്നിവ  ഏര്‍പ്പെടുത്തിയിരുന്നു.  തെരഞ്ഞെടുപ്പ് ദിവസം ഏഴ് റിസപ്ഷന്‍ സെന്ററുകളിലായി വൈകുന്നേരം ആറു മുതല്‍ രാത്രി 12 വരെ ഓര്‍ഡര്‍ അനുസരിച്ചും അല്ലാതെയും ഭക്ഷണമൊരുക്കി. വിതരണ കേന്ദ്രങ്ങളായ നിലമ്പൂര്‍ 10000, മഞ്ചേരി 27,100, കൊണ്ടോട്ടി 14,500, തിരൂര്‍ 16,200, പെരിന്തല്‍മണ്ണ 23,150, തിരൂരങ്ങാടി 4,000, പൊന്നാനി 25,300 രൂപയോളം റിസപ്ഷന്‍ സെന്ററുകളിലായി വിറ്റഴിച്ചു,. ചപ്പാത്തി ചായ, വിവിധ ഇനം പലഹാരങ്ങള്‍ തുടങ്ങിയവ ഓര്‍ഡര്‍ അനുസരിച്ചും, കേന്ദ്രങ്ങളില്‍ നേരിട്ട് പാകം ചെയ്തും  അല്ലാതെയും തെരഞ്ഞെടുപ്പ് ദിവസം കുടുംബശ്രി പ്രവര്‍ത്തകര്‍ ഭക്ഷണമൊരുക്കി.
ജില്ലാ കലക്ടര്‍ അമിത് മീണയുടെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഭക്ഷണ വിതരണ ചുമതല കുടുംബശ്രീ ഏറ്റെടുത്തത്. തെരഞ്ഞെടുപ്പിന് നിയോഗിച്ച പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണ കേന്ദ്രങ്ങളില്‍ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തു കൊണ്ടാണ് കുടുംബശ്രീ ഇത്തരമൊരു സൗകര്യമൊരുക്കിയത്.

 

date