Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ പ്രവേശനം

തോട്ടട ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷാ ഫോറം മെയ് രണ്ടിന് നാല് മണി വരെ സ്‌കൂള്‍ ഓഫീസില്‍ലഭിക്കും. പ്രവേശന പരീക്ഷ മെയ് മൂന്നിന് നടക്കും.    ഫോണ്‍: 04972 835260, 9400006494.

 

സൗജന്യ പരിശീലനം

ജൂണ്‍ മാസം പി എസ് സി നടത്തുന്ന യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കായി കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോയുടെ ആഭിമുഖ്യത്തില്‍ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു.  മെയ് ആറ് മുതല്‍ 30 ദിവസത്തേക്കാണ് പരിശീലനം.  താല്‍പര്യമുള്ളവര്‍ താവക്കര ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്‌മെന്റ് ആന്റ് ഗൈഡന്‍സ് ബ്യൂറോയില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യണം.  ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്കായിരിക്കും പ്രവേശനം.  ഫോണ്‍: 0497 2703130, 9495090846.

 

അധ്യാപക പരിശീലനം: 

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം

അവധിക്കാല പ്രൈമറി അധ്യാപകപരിശീലനത്തിന് മുഴുവന്‍ സ്‌കൂളുകളും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണമെന്ന് ഡി ഡി ഇ യുടെ നേതൃത്വത്തിലുള്ള ജില്ലാസമിതി അറിയിച്ചു. ഉപജില്ലാതലത്തില്‍ ബി ആര്‍ സി കള്‍ തയ്യാറാക്കിയ സെന്ററുകളിലെ ബാച്ചുകളില്‍ മുഴുവന്‍ അധ്യാപകരെയും രജിസ്റ്റര്‍ ചെയ്തുവെന്ന് പ്രധാനാധ്യാപകര്‍ ഉറപ്പുവരുത്തേണ്ടതാണ്.

 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 

ആജീവനാന്ത രജിസ്ട്രേഷന്‍

കണ്ണൂര്‍ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആജീവനാന്ത രജിസ്ട്രേഷനും അതിന്റെ ഭാഗമായുള്ള അസസ്മെന്റും ഏപ്രില്‍ 30 ന് മട്ടന്നൂര്‍ ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മെയ് രണ്ടിന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് അസിസ്റ്റന്‍സ്് ബ്യൂറോയിലും മെയ് മൂന്നിന് തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും മെയ് ആറിന് തലശ്ശേരി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലും രാവിലെ 10.30 മുതല്‍ രണ്ട് മണി വരെ നടക്കും.

35 വയസില്‍ കുറവ് പ്രായമുള്ള താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇ മെയില്‍ ഐഡിയും തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപ രജിസ്ട്രേഷന്‍ ഫീസും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ ആജീവനാന്ത രജിസ്ട്രേഷന്‍ ചെയ്ത് തുടര്‍ന്ന് നടക്കുന്ന എല്ലാ ഇന്റര്‍വ്യൂകളിലും പരിശീലന പരിപാടികളിലും പങ്കെടുക്കാവുന്നതാണ്. ഫോണ്‍. 0497 2700831, 7012883671.

date