ലഹരിക്കെതിരെ സമൂഹ മനസാക്ഷി ഉണര്‍ത്തി മലബാര്‍ മാരത്തോണ്‍
വിദ്യാര്‍ത്ഥികളെയും യുവതലമുറകളെയും ഗ്രസിച്ചു കൊണ്ടിരിക്കുന്ന ലഹരി ഉപയോഗം തടയുന്നതിനായി കേരള സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയും എക്‌സൈസ് വകുപ്പും ചേര്‍ന്ന് കോഴിക്കോട് ബീച്ചില്‍ മലബാര്‍ മാരത്തണ്‍ സംഘടിപ്പിച്ചു മാ ര ത്തണ്‍ എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ,കളക്ടര്‍ എസ് സാംബശിവറാവു, എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് .അസി .എക്‌സൈസ് കമ്മീഷണര്‍ കെ .രാജീവ് ,ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ വി ജെ മാത്യൂസ് ,ഡപ്യൂട്ടി കമ്മീഷണര്‍ വി ആര്‍ അനില്‍ കുമാര്‍ ,സബ് ജഡ്ജ് ജയരാജ് തുടങ്ങിയവര്‍ പങ്കാളികളായി .ഹാഫ്മാരത്തണില്‍ 500 പേരും ഫണ്‍ മാരത്തണില്‍ 5000 പേരും പങ്കെടുത്തു.പങ്കെടുത്ത എല്ലാവര്‍ക്കും മെഡലുകളും ,ടീ ഷര്‍ട്ടും ,തൊപ്പിയും നല്‍കി പരിപാടിക്ക് ശേഷം ബീച്ച് പരിസരത്തുണ്ടായിരുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ എക്‌സൈസ് ഉദ്യോഗ സ്ഥര്‍ വൃത്തിയാക്കി.
21 കി.മി ഹാഫ്മാരത്തണും 5 കിമി ഫണ്‍ മാരത്തണുമാണ് നടന്നത്
- Log in to post comments