Skip to main content

അന്തര്‍ദേശീയ സാംസ്‌കാരിക വിനിമയം:  യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം

വിവിധ രാജ്യങ്ങളിലേക്കുള്ള സാംസ്‌കാരിക വിനിമയ പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവരില്‍ നിന്ന് കേന്ദ്ര യുവജന കാര്യ കായിക  മന്ത്രാലയം അപേക്ഷ ക്ഷണിച്ചു.  നൃത്തം, സംഗീതം, കരകൗശലം തുടങ്ങി വിവിധ കലാ ഇനങ്ങളില്‍ അന്തര്‍ദ്ദേശീയ നിലവാരത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള 15-29 പ്രായപരിധിയിലുള്ള യുവജനങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നവര്‍ക്ക് പാസ്പോര്‍ട്ട് നിര്‍ബന്ധമാണ്. മാതൃക ഫോറത്തിലുള്ള അപേക്ഷ മെയ് രണ്ടിനകം നെഹ്രു യുവകേന്ദ്രയില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങളും മാതൃക ഫോറവും കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള നെഹ്റു യുവ കേന്ദ്ര  ജില്ല യൂത്ത് കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ - 0495 2371891.

 

date