Skip to main content

അശ്വമേധം കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടിക്ക് നാളെ തുടക്കം

ആലപ്പുഴ: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ആരോഗ്യ കേരളം പദ്ധതിയുടെയും ഭാഗമായി ജില്ലയിൽ നടപ്പാക്കുന്ന കുഷ്ഠരോഗ നിർണയ പ്രചാരണ പരിപാടി അശ്വമേധത്തിന്റെ ജില്ലാ തല ഉദ്ഘാടനം ഏപ്രിൽ 29ന് നടക്കും. നൂറനാട് ലെപ്രസി സാനട്ടോറിയത്തിൽ രാവിലെ 10 മണിക്ക് ജില്ലാ കളക്ടർ എസ്.സുഹാസ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.എൽ.അനിതകുമാരി അധ്യക്ഷത വഹിക്കും. തോപ്പിൽ ഭാസിയുടെ മകൻ തോപ്പിൽ സോമൻ അശ്വമേധം നാടകത്തിന്റെ ഓർമ്മകൾ പങ്ക് വയ്ക്കും. ആരോഗ്യ കേരളം ഡി.പി.എം. കെ.ആർ.രാധാകൃഷ്ണൻ ആദരിക്കൽ ചടങ്ങ് നടത്തും.

date