വേനല്‍ മഴ: ജില്ലയിലെ കാര്‍ഷിക നഷ്ടം 4.42 കോടി, വരള്‍ച്ചയില്‍ 1.70 കോടിയുടെ നഷ്ടം
കനത്ത മഴയും കാറ്റും മൂലം ജില്ലയിലുണ്ടായത് 4.42 കോടിയുടെ കാര്‍ഷിക നഷ്ടം. ഏപ്രില്‍ 17 മുതല്‍ 27 വരെയുള്ള കണക്കാണിത്. വരള്‍ച്ച മൂലം ജില്ലയിലുണ്ടായ 1.70 കോടിയുടെ നഷ്ടത്തിന് പുറമെയാണിത്. വാഴ കര്‍ഷകര്‍ക്കാണ് കൂടുതല്‍ നഷ്ടമുണ്ടായത്. 196440 വാഴയാണ് കാറ്റില്‍ നശിച്ചത്. ഇതിലൂടെ മാത്രം 3.62 കോടിയുടെ നഷ്ടമാണ് സംഭവിച്ചത്. ജില്ലയില്‍ ആകെ 1701 കര്‍ഷകര്‍ക്ക് നഷ്ടമുണ്ടായി. ഇതില്‍ 1170 പേരും വാഴ കൃഷി ചെയ്യുന്നവരാണ്. 115.98 ഹെക്ടറിലാണ് മഴ നാശം വിതച്ചത്.
തെങ്ങ്, കുരുമുളക്, കര്‍ഷകര്‍ക്കും നഷ്ടമുണ്ടായിട്ടുണ്ട്. വരള്‍ച്ച മൂലം കൂടുതല്‍ നാശമുണ്ടായത് നെല്‍കര്‍ഷകര്‍ക്കാണ്. 304 പേര്‍ക്കാണ് വെള്ളത്തിന്റെ അഭാവം മൂലം കൃഷി വിളവെടുക്കാനാകാതെ പോയത്. 180 വാഴകര്‍ഷകര്‍ക്കും വരള്‍ച്ചയില്‍ നഷ്ടമുണ്ടായിട്ടുണ്ട്. ആകെ ബാധിച്ചത് 531 പേരെയാണ്. കൊണ്ടോട്ടി, പുളിക്കല്‍, നന്നമ്പ്ര, എടരിക്കോട്, മൂത്തേടം, പെരുമണ്ണ ക്ലാരി, ഊര്‍ങ്ങാട്ടിരി, കരുളായി, ഊരകം, നെടിയിരുപ്പ്, എടക്കര, മഞ്ചേരി, തൃക്കലങ്ങോട്, പെരുമ്പടപ്പ്, പുല്‍പ്പറ്റ, പോത്തുകല്‍, വാഴക്കാട്, ചുങ്കത്തറ, മാറാക്കര, ചീക്കോട്, എടവണ്ണ, തേഞ്ഞിപ്പലം, മങ്കട, മൊറയൂര്‍, കണ്ണമംഗലം, കീഴുപറമ്പ്, വേങ്ങര, നിലമ്പൂര്‍, എടക്കര, വാഴയൂര്‍, പൂക്കോട്ടൂര്‍, പൊന്‍മള, ആനക്കയം, അരീക്കോട്, എടവണ്ണ ഭാഗങ്ങളിലാണ് മഴ നഷ്ടമുണ്ടാക്കിയത്. കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് 71.9 മി.മി വേനല്‍ മഴയാണ് ജില്ലയില്‍ ഇതുവരെ ലഭിച്ചത്.
- Log in to post comments