ത്വക്ക് രോഗാശുപത്രിയില്‍ കോസ്മറ്റോളജി ക്ലിനിക്ക് തുടങ്ങും
ചേവായൂര്‍ ത്വക്ക് രോഗാശുപത്രിയില്‍ മെയ് മുതല്‍ സൗന്ദര്യ വര്‍ദ്ധക ക്ലിനിക്ക് (കോസ്മറ്റോളജി ക്ലിനിക്ക്) തുടങ്ങും. എല്ലാ ബുധനാഴ്ചകളിലും രാവിലെ എട്ട് മണി മുതല്‍ ക്ലിനിക്കില്‍ സൗന്ദര്യ വര്‍ദ്ധക ചികിത്സ രീതികളായ കെമിക്കല്‍ പീലിംഗ്, ഡെര്‍മാബ്രേഷന്‍ പി.ആര്.പി, ആര്.എഫ്. ക്വാര്‍ട്ടറി എന്നിവയില്‍ ആധുനിക സജ്ജീകരണങ്ങളോടൂകൂടി മെച്ചപ്പെട്ട സേവനം ലഭ്യമാക്കും. മാസത്തില്‍ ആദ്യത്തെ തിങ്കളാഴ്ചകളില്‍ വെളളപ്പാണ്ടിനുളള പ്രത്യേക ചികിത്സയും രണ്ടാമത്തെ തിങ്കളാഴ്ചകളില്‍ സോറിയാസിസിനുളള ചികിത്സയും ഉണ്ടാകും. ഇത്തരത്തിലുളള രോഗികള്‍ സമൂഹത്തില്‍ നേരിടുന്ന മാനസികവും, ശാരീരികവുമായ സംഘര്‍ഷങ്ങള്‍ തരണം ചെയ്യുന്നതിനും ബോവത്ക്കരണത്തിനുമായി ആശുപത്രിയില്‍ ഒരു പ്രത്യേക ഫോറവും രൂപീകരിക്കും. ത്വക്ക് രോഗ വിദഗ്ദരായ ഡോ ബിജു, ഡോ.പ്രത്യൂഷ, ഡോ ഷൈനി എന്നവരുടെ സേവനം ലഭ്യമാണെന്ന് സൂപ്രണ്ട് ഡോ സരളനായര്‍ അറിയിച്ചു. രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ഡ്രഗ് ബാങ്കും സജ്ജീകരിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു.
- Log in to post comments