Skip to main content

ഐ കാന്‍' ആപ്പ് ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: നവാഗത അധ്യാപകരില്‍ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിന് കൊച്ചി സര്‍വകലാശാല നല്‍കുന്ന സീഡ് മണി ഉപയോഗിച്ച് ക്യാന്‍സര്‍ രോഗികകളെ സഹായിക്കുന്നതിന്  കുസാറ്റ് മാനേജ്‌മെന്റ് സ്റ്റഡീസിലെ അധ്യാപകന്‍ ഡോ. മനു മെല്‍വിന്‍ ജോയ് വികസിപ്പിച്ചെടുക്കുന്ന 'ഐ കാന്‍' ആപ്പിന്റെ ലേഗോ പ്രകാശനം ചെയ്തു. മരട് ശ്രീപൂര്‍ണ ഓഡിറ്റോറിയത്തില്‍ കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച ക്യാന്‍സര്‍ രോഗബാധിതരായ കുട്ടികളുടെ കൂട്ടായ്മയില്‍ (കളിക്കൂട്ടം 2019) ഡോ. വി പി  ഗംഗാധരനും, നടനും സംവീധായകനുമായ സിദ്ധാര്‍ത്ഥ് ശിവയും ചേര്‍ന്ന് ഡോ. മനു മെല്‍വിന്‍ ജോയ്ക്ക് ലോഗോ കൈമാറി.  

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദശയിലൂടെ കടന്നു പോകുന്ന ക്യാന്‍സര്‍ രോഗികളുടെ മനോബലം ഉയര്‍ത്തുന്നതിന് സഹായകമാകുന്ന ഒരു ആപ്പ് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന്്്് ഡോ. വി പി ഗംഗാധരന്‍ പറഞ്ഞു. ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് വിനോദത്തിലൂടെ ആരോഗ്യ സംരക്ഷണം സംബന്ധിച്ച ഗവേഷണത്തിന് വേണ്ടിയാണ് സീഡ് മണി അനുവദിച്ചത്. 2004- 06 കാലയളവില്‍ ഡോ. ഗംഗാധരന്റെ കീഴില്‍ ചികിത്സയില്‍ രോഗത്തെ അതിജീവിച്ചവരാണ് ഡോ. മനു മെല്‍വിന്‍ ജോയും സിദ്ധാര്‍ത്ഥ് ശിവയും.

date