Post Category
സർഫാസി നിയമം: പരാതികളും നിർദ്ദേശങ്ങളും സമർപ്പിക്കാം
സർഫാസി നിയമം മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശുപാർശകൾ സമർപ്പിക്കാൻ രൂപീകരിക്കപ്പെട്ട എസ്. ശർമ്മ എം.എൽ.എ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക് കമ്മിറ്റി മേയ് ആറിന് രാവിലെ 11ന് കൽപ്പറ്റ പി.ഡബ്ല്യൂ.ഡി. റസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ യോഗം ചേരും. യോഗത്തിൽ ജില്ലയിലെ സാമാജികർ, പൊതുജനങ്ങൾ, ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ, കർഷക സംഘടന നേതാക്കൾ, സർഫാസി നിയമം മൂലം ജപ്തി നടപടി നേരിടുന്നവർ, സമരസംഘടനാ പ്രതിനിധികൾ എന്നിവരിൽ നിന്നും നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കും. പരാതികളും നിർദ്ദേശങ്ങളും സെക്രട്ടറി, കേരള നിയമസഭ, വികാസ്ഭവൻ.പി.ഒ, തിരുവനന്തപുരം-33 എന്ന വിലാസത്തിൽ തപാൽമുഖേനയും table@niyamasabha.nic.in എന്ന ഇ-മെയിൽ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമർപ്പിക്കാം.
പി.എൻ.എക്സ്. 1191/19
date
- Log in to post comments