Skip to main content

മാലിന്യങ്ങള്‍ സ്വീകരിക്കാന്‍ മെറ്റിരീയല്‍ കളക്ഷന്‍ ഫോഴ്‌സ്

 

വൃത്തിയും ശുചിത്വവുമുള്ള ജില്ലയാക്കി മാറ്റുന്നതിനായി  ഹരിതകേരളമിഷന്റെ നേതൃത്വത്തില്‍ മെറ്റിരീയല്‍ കളക്ഷന്‍ ഫോഴ്‌സ് മാലിന്യങ്ങള്‍ സ്വീകരിക്കാന്‍ രംഗത്തിറങ്ങും. ജില്ലയില്‍ ഓരോ പഞ്ചായത്തിലുമാണ് മെറ്റിരീയല്‍ കളക്ഷന്‍ ഫോഴ്‌സ്  പ്രവര്‍ത്തിക്കുക. മാലിന്യങ്ങള്‍ തരം തിരിച്ച് ജൈവ -അജൈവ മാലിന്യങ്ങളായി തരം തിരിച്ചാണ് മാലിന്യങ്ങള്‍ സ്വീകരിക്കുക. ജൈവ മാലിന്യങ്ങള്‍ അവരവരുടെ വീടുകളില്‍ സംസ്‌കരിക്കുകയും അജൈവ മാലിന്യങ്ങള്‍ കളക്ഷന്‍ ഫോഴ്‌സ സ്വീകരിക്കുകയും ചെയ്യും. എല്ലാ പഞ്ചായത്തിലെയും കടകളിലെ അജൈവ മാലിന്യങ്ങള്‍ മെറ്റിരീയല്‍ ഫോഴ്‌സിന് നല്‍കണം. റോഡ് സൈഡുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് കര്‍ശനമായി നിരീക്ഷിക്കും. അത്തരത്തില്‍ നിക്ഷേപിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഇറിഗേഷന്‍ ആക്ട് പ്രകാരം മൂന്ന് വര്‍ഷം 25,000 രൂപ പിഴ ഈടാക്കുകയും ചെയ്യും.

 

date