Post Category
ഫോട്ടോ ജേര്‍ണലിസം കോഴ്‌സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമി കൊച്ചി സെന്ററില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം കോഴ്‌സിനുള്ള അപേക്ഷകള്‍ അയയ്ക്കാനുള്ള തീയതി മേയ് 6 വരെ നീട്ടി. അടിസ്ഥാന യോഗ്യത പ്ലസ് ടു. കോഴ്‌സ് കാലാവധി മൂന്നുമാസം. സര്‍ക്കാര്‍ അംഗീകാരമുള്ള കോഴ്‌സിന് 25,000 രൂപയാണ് ഫീസ്. 30 സീറ്റുകള്‍ വരെ ഒഴിവുണ്ടാകും. അപേക്ഷാ ഫോറം അക്കാദമി വെബ്‌സൈറ്റായ www.keralamediaacademy.org ല്‍ നിന്നു ഡൗണ്‍ലോഡ് ചെയ്ത് സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി-30 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അപേക്ഷയോടൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2422275, 2422068.
date
- Log in to post comments