Skip to main content
പവര്‍ ലിഫ്റ്റിംഗ് താരത്തിന് സാമ്പത്തിക സഹായം

പവര്‍ ലിഫ്റ്റിംഗ് താരത്തിന് സാമ്പത്തിക സഹായം

 

ജൂണില്‍ സ്വീഡനില്‍ വെച്ച് നടക്കുന്ന ലോക പവര്‍ ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വേങ്ങാട് കുരിയോട് സ്വദേശി എം എം ദില്‍നയ്ക്ക് ധര്‍മ്മടം മണ്ഡലം വിദ്യാഭ്യാസ ട്രസ്റ്റ് സാമ്പത്തിക സഹായം നല്‍കി. ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നതിനാവശ്യമായ സഹായധനത്തിന്റെ ഒന്നാം ഘഡുവാണ് വിദ്യാഭ്യാസ ട്രസ്റ്റ് ചെയര്‍മാന്‍ പി ബാലന്‍ ദില്‍നയ്ക്ക് സമ്മാനിച്ചത്. കഴിഞ്ഞ ഡിസംബറില്‍ മംഗോളിയയില്‍ വെച്ചു നടന്ന ഏഷ്യന്‍ ക്ലാസിക് പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 72 കിലോഗ്രാം വനിത വിഭാഗത്തില്‍ ദില്‍ന ചാമ്പ്യന്‍ഷിപ്പ് നേടിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം ദില്‍നയ്ക്ക് ലോക ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാവില്ല എന്നതിനാലാണ് അവരെ സഹായിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചത്. ചടങ്ങില്‍ വി പ്രഭാകരന്‍, വി എം പവിത്രന്‍, എ മധുസൂദനന്‍, കെ ശശിധരന്‍, എന്‍ കെ സിജിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date