Skip to main content

നിയമസഭ അഡ്‌ഹോക് കമ്മിറ്റി യോഗം ചേരും.

സര്‍ഫാസി നിയമപ്രകാരമുള്ള അവസ്ഥ വിശേഷങ്ങള്‍ പഠിച്ച് ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിനായി രൂപീകരിച്ച എസ് ശര്‍മ്മ ചെയര്‍മാനായുള്ള നിയമസഭ അഡ്‌ഹോക് കമ്മിറ്റി മെയ് ആറിന് രാവിലെ 11 മണിക്ക് കല്‍പറ്റ പിഡബ്ലൂഡി റസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും. യോഗത്തില്‍ ജില്ലയിലെ സമാജികള്‍ ,പൊതു ജനങ്ങള്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ നേതാക്കല്‍, കര്‍ഷക സംഘടന നേതാക്കള്‍, സര്‍ഫാസി നിയമപ്രകാരം ജപ്തി നടപടി നേരിടുന്നവര്‍, സമര സംഘടന പ്രതിനിധികള്‍ എന്നിവരില്‍ നിന്നും പരാതികളും, അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കും. പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സെക്രട്ടറി കേരള നിയമസഭാ വികാസ് ഭവന്‍ പി.ഒ തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ തപാലിലും വഴിയുംമേയഹല @ിശ്യമാമമെയവമ.ിശര.ശി എന്ന  മെയില്‍ വിലാസത്തിലും നിയമസഭാ സെക്രട്ടറിക്ക് സമര്‍പ്പിക്കാം.

 

date