Post Category
സിവില്‍ സ്റ്റേഷനില്‍ സ്റ്റുഡന്റ്‌സ് മാര്‍ക്കറ്റ് ഇന്ന് ആരംഭിക്കും
മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ഗവ. എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സൊസൈറ്റിയില്‍ സ്റ്റുഡന്റ് മാര്‍ക്കറ്റ് ഇന്ന് (മെയ് മൂന്ന് ) ആരംഭിക്കും. ഉച്ചക്ക് 1.45 മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നടക്കും.
മിതമായ നിരക്കില്‍ വിവിധ കമ്പനികളുടെ സ്‌കൂള്‍ / കോളേജ് ബാഗുകള്‍, നോട്ടു പുസ്തകങ്ങള്‍, വാട്ടര്‍ ബോട്ടിലുകള്‍, കുടകള്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ മറ്റ് ഉല്‍പന്നങ്ങള്‍ എന്നിവ കുറഞ്ഞ വിലയില്‍ ലഭിക്കും.
date
- Log in to post comments