അശ്വമേധം പരിപാടി; കുഷ്ഠരോഗ നിർണ്ണയത്തിന് 93670 വീടുകൾ സന്ദർശിച്ചു
ആലപ്പുഴ: ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടക്കുന്ന കുഷ്ഠരോഗ നിർണയ പരിപാടിയിൽ ഇതുവരെ 93670 വീടുകൾ സന്ദർശിച്ച് 311766 ആളുകളെ പരിശോധിച്ചു. സംശയാസ്പദമായ രോഗലക്ഷണങ്ങളുളള 1971 പേരെ കണ്ടെത്തുകയും ചെയ്തു. അവരെ ആരോഗ്യകേന്ദ്രങ്ങളിലേക്ക് വിദഗ്ദ്ധ പരിശോധനയ്ക്കായി എത്തിച്ച് രോഗനിർണ്ണയം നടത്തുകയും രോഗം സ്ഥിരീകരിക്കുന്നവർക്ക് സൗജന്യചികിത്സ നൽകുകയും ചെയ്യും. ഏപ്രിൽ 29 മുതൽ മെയ് 12 വരെ നടക്കുന്ന കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിയുമായി എല്ലാവരും സഹകരിക്കണമെന്നും തൊലിപ്പുറത്തുളള നിറംമങ്ങിയതോ ചുവപ്പ് നിറമുളളതോ ആയ സ്പർശനശേഷി കുറഞ്ഞ പാടുകൾ അഥവാ തടിപ്പുകൾ, ചൊറിച്ചിൽ ഇല്ലാത്ത പാടുകൾ,തടിച്ചതും തിളക്കമുളളതുമായ ചർമ്മം, വേദനയില്ലാത്ത വ്രണം, കൈകാലുകളിലെമരവിപ്പ് എന്നീ ലക്ഷണങ്ങൾഉളളവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സ്വയം പരിശോധന നടത്തി കുഷ്ഠരോഗമല്ല എന്ന് ഉറപ്പുവരുത്തേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു
- Log in to post comments