Skip to main content

യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്കെടുക്കുന്നു

ആലപ്പുഴ: ഈവർഷത്തെ  ട്രോളിങ് നിരോധന കാലയളവിലെ കടൽ പെട്രോളിങ്ങിനും കടൽ രക്ഷ പ്രവർത്തനങ്ങൾക്കുമായി ജൂൺ ഒമ്പതിന്  അർദ്ധരാത്രിമുതൽ ജൂലൈ 31 വരെ ( സർക്കാർ നിശ്ചയിക്കുന്ന കാലയളവ് വരെ) രണ്ട് യന്ത്രവത്കൃത ബോട്ടുകൾ വാടകയ്ക്കെടുക്കുന്നു. താൽപ്പര്യമുള്ള ബോട്ടുടമകൾക്ക് ക്വട്ടേഷൻ നാൽകാം. ക്വട്ടേഷൻ നൽകേണ്ട അവസാന തീയതി മെയ് 25ന് ഉച്ചയ്ക്ക് ശേഷം രണ്ട്.   കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുമായി ബന്ധപ്പെടണം. ഫോൺ : 04772251103.

 

date