Skip to main content

മഴക്കാലജന്യ രോഗങ്ങൾക്കെതിരെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും

680 വീടുകളുടെ വയറിങ് സാമഗ്രികൾ

ലെഗ്രാന്റ് കമ്പനി നൽകുന്നു

 

ആലപ്പുഴ:  ജില്ലയിൽ പ്രളയത്തിൽ പൂർണമായി തകർന്ന വീടുകളുടെ പുനഃനിർമാണത്തിന് വയറിങ് സാമഗ്രികൾ ലെഗ്രാന്റ് കമ്പനി നൽകും. 680 വീടുകളുടെ വയറിങ് സാമഗ്രികളാണ് ജില്ലയിലെ ലൈഫ്-റീബിൽഡ് ഭവനനിർമാണ് കേന്ദ്രങ്ങളിൽ കമ്പനി എത്തിച്ചുനൽകുന്നത്. ഈ ഹബ്ബുകൾ മുഖേന തിരഞ്ഞെടുത്ത 680 ഗുണഭോക്താക്കൾക്ക് സാധനസാമഗ്രികൾ നിർമാണ് പുരോഗതിക്കനുസരിച്ച് വിതരണം ചെയ്യും. വിതരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മെയ് 10ന് രാവിലെ 10.30ന് ജില്ലാ കളക്ടർ എസ്.സുഹാസ് വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നിർവഹിക്കും.

 

പുന്നപ്ര എം.ആർ.എസ്; പ്ലസ് വൺ പ്രവേശനം

 

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ  പുന്നപ്ര വടക്ക് പഞ്ചായത്തിൽ വാടയ്ക്കലിൽ ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൾ റസിഡൻഷ്യൽ സ്‌കൂളിലേക്ക്       2019-20 അദ്ധ്യായന വർഷത്തേക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷ വാങ്ങി പൂരിപ്പിച്ച് ജാതി, വരുമാനം, യോഗ്യത പരീക്ഷയുടെ മാർക്ക് ലിസ്റ്റ്, എന്നിവയുടെ പകർപ്പിനോപ്പം  മെയ് 25 ന് വൈകുന്നേരം 5 മണിക്കകം സീനിയർ സൂപ്രണ്ട്, ഡോ. അംബേദ്കർ മെമ്മോറിയൽ ഗവ. മോഡൾ റസിഡൻഷ്യൽ സ്‌കൂൾ, വാടയ്ക്കൽ പി.ഒ, ആലപ്പുഴ എന്ന വിലാസത്തിൽ ലഭിക്കണം. പെൺകുട്ടികൾക്ക് സയൻസ് ബാച്ചിലേക്കാണ് പ്രവേശനം . കൂടാതെ രണ്ടാം ഭാഷയായി  മലയാളം ആണ് പഠിക്കേണ്ടത്. ആകെയുള്ള സീറ്റുകളിൽ 60 ശതമാനം പട്ടികജാതിക്കാർക്കും 30 ശതമാനം പട്ടികവർഗ്ഗക്കാർക്കും 10 ശതമാനം മറ്റിതര വിഭാഗത്തിനുമായി നീക്കിവെച്ചിരുക്കുന്നു. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ലാത്തതാണ്. പ്രവേശനത്തിന് യോഗ്യത നേടുന്നവർക്ക് വിദ്യാഭ്യാസം, വസ്ത്രം, ഭക്ഷണം, താമസസൗകര്യം എന്നിവ സർക്കാർ ചെലവിൽ നൽകുന്നതാണ്.  ഫോൺ നമ്പർ : 0477 2268442, 0477 2268018.

 

മത്സ്യത്തൊഴിലാളികൾ ശ്രദ്ധിക്കണം

 

ആലപ്പുഴ:കടൽ ക്ഷോഭിക്കാൻ സാധ്യതയുള്ളതിനാൽ മെയ് 11ന് ഉച്ച വരെ മത്സ്യത്തൊഴിലാളികൾ കടലിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

 

ആലപ്പുഴ: മഴക്കാലത്തിനു മുന്നോടിയായി ജില്ലയിൽ പടർന്നു പിടിക്കാൻ സാധ്യതയുള്ള മഴക്കാലജന്യ രോഗങ്ങങ്ങളെ പ്രതിരോധിക്കാനുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ തല ആരോഗ്യ ജാഗ്രതാ യോഗം ചേർന്നു .ജില്ലാ ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് യോഗം വിളിച്ചത്. മഴക്കാലത്തു സാധാരണമായി പടർന്നു പിടിക്കുന്ന എലിപ്പനി ,ഡെങ്കു തുടങ്ങിയ രോഗങ്ങളെ പ്രതിരോധിക്കാൻ വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പു വരുത്തണമെന്ന് യോഗം നിർദ്ദേശിച്ചു. ഇതിനായി ഈ മാസം 11,12 തീയതികളിൽ വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ നടത്താനും യോഗം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി .തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മറ്റു വകുപ്പുകളെ ഏകോപിപ്പിച്ച്് വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഉറപ്പാക്കും.സർക്കാർ ഓഫീസുകൾ ,സ്‌കൂളുകൾ എന്നിവയും പരിസര പ്രദേശങ്ങളിലും കൃത്യമായ പദ്ധതിയുണ്ടാക്കി രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. കൊതുകുകൾ പെരുകുന്നത് വെള്ളം കെട്ടി നിൽക്കാനിടയുള്ള പ്രദേശങ്ങൾ ശുചീകരിച്ചുകൊണ്ട് ഒഴിവാക്കണം .വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചു രോഗ പ്രതിരോധത്തിനായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി .എ .ഡി .എം അബ്ദുൾ സലാമിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ :എൽ അനിതകുമാരി ,ജില്ലാ സർവേയിലെൻസ് ഓഫീസർ ഡോ :ജമുന വർഗീസ്,ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ബിൻസി തോമസ് , വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു . 

 

date