Skip to main content

കൺസ്യൂമർ ഫെഡിന്റെ ത്രിവേണി സ്‌കൂൾ മാർക്കറ്റ് തുറന്നു

മാവേലിക്കര: കൺസ്യൂമർ ഫെഡിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ത്രിവേണി സ്‌കൂൾ മാർക്കറ്റിന്റെ ജില്ലാതല ഉദ്ഘാടനം ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്കിൽ നടന്നു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജനി ജയദേവ് , കേരള സ്റ്റേറ്റ് കൺസ്യൂമർ ഫെഡ് ഡയറക്ടർ ബോർഡംഗം കെ മധുസൂദനൻ , ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. വി വാസുദേവൻ, ജില്ലാ പഞ്ചായത്ത്  അംഗം സുമ, സുരേഷ് മാധവൻ, കുഞ്ഞുമോൾ റെജി, ഉണ്ണികൃഷ്ണപിള്ള, അനിൽ സക്കറിയ, സി ദിവാകരൻ, ആർ ഗംഗാധരൻ, ജി രമേശ് കുമാർ, എസ് ജ്യോതികുമാർ, എ എം ഹാഷിർ, നിഷ കെ സാം, കെ രാജപ്പൻ, എ മുരളി, സിബി വർഗ്ഗീസ്, ബി വിശ്വനാഥൻ, കെ ഇ നാരായണൻ, എസ് രവീന്ദ്രൻ നായർ, വിമൽ ടി എസ് എന്നിവർ സംസാരിച്ചു. ഭരണിക്കാവ് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കോശി അലക്‌സ് സ്വാഗതവും സെക്രട്ടറി കെ എസ് ജയപ്രകാശ് നന്ദിയും പറഞ്ഞു.

date