Post Category
പൂരം : മോക് ഡ്രിൽ മെയ് ഒമ്പതിന്
പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് മെയ് ഒമ്പതിന് തിരുവമ്പാടി ദേവസ്വം ബിൽഡിങ്ങിലെ നന്ദനം ഹാളിൽ മോക് ഡ്രിൽ സംഘടിപ്പിക്കും. ജില്ലാ കളക്ടർ ടി വി അനുപമയുടെ അധ്യക്ഷതയിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന ദുരന്ത നിവാരണ ഉദ്യോഗസ്ഥർ, എഡിഎം, ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ, ആർ ഡി ഒ, സിറ്റി പോലീസ് മേധാവി, ദേവസ്വം ബോർഡ് പ്രതിനിധികൾ, ഡി എം ഒ, ഇലക്ട്രിക്കൽ സേഫ്റ്റി ഇൻസ്പെക്ടർ, ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥർ, എൻ ഡി ആർ എഫ് സംഘങ്ങൾ, ഫയർ ആന്റ് റസ്ക്യൂ അംഗങ്ങൾ എന്നിവർ പങ്കെടുക്കും.
date
- Log in to post comments