Skip to main content

വോട്ടെണ്ണൽ ക്രമീകരണങ്ങൾ വിലയിരുത്തി

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി മെയ് 23 ന് നടക്കുന്ന വോട്ടെണ്ണലിന്റെ ക്രമീകരണങ്ങൾ തൃശൂർ മണ്ഡലം വരണാധികാരിയായ ജില്ലാ കളക്ടർ ടി വി അനുപമ വിലയിരുത്തി. വോട്ടെണ്ണൽ ഹാൾ പരിശോധിക്കുകയും വോട്ടെണ്ണൽ ടേബിൾ ക്രമീകരിക്കുകയും ചെയ്യണം. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാർ പോസ്റ്റൽ ബാലറ്റ് രാവിലെ കൃത്യസമയത്തു തന്നെ എണ്ണുമെന്നും ജില്ലാ വരണാധികാരി അറിയിച്ചു. വോട്ടെണ്ണൽ സുഖകരമായി നടപ്പിലാക്കാൻ സുവിധ, ട്രെന്റ് എന്നീ സോഫ്റ്റ്‌വെയറുകൾ ഉപയോഗപ്പെടുത്തും. ട്രെന്റിലൂടെ റൗണ്ട് തല കണക്ക് ലഭിക്കും. പൊതുജനങ്ങൾക്കായി എൻ ഐ സി മൊബൈൽ ആപ്പും സജ്ജീകരിക്കും. വോട്ടെണ്ണൽ ക്ലാസും ഉടൻ സംഘടിപ്പിക്കുമെന്നും വരണാധികാരി അറിയിച്ചു. എഡിഎം റെജി പി ജോസഫ്, ആർ ഡി ഒ പി എ വിഭൂഷണൻ, തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടർ എസ് വിജയൻ എന്നിവർ പങ്കെടുത്തു. 

date